It's Me

Wednesday, December 8, 2010

ചെറുകഥ:


വഴിവിളക്ക്......


"കാലങ്ങളായി ഞാന്‍ ഇരുളിനെ തേടുന്നു"

ഒരിക്കല്‍ ഒരു വഴിവിളക്ക് പറഞ്ഞു.

"ഞാന്‍ പലരോടും ചോദിച്ചു.

നിങ്ങള്‍ ഇരുളിനെ കണ്ടുവോ.”

അവര്‍ പറഞ്ഞു.

"ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു, പക്ഷേ ഇവിടെയെത്തിയപ്പോള്‍ കളഞ്ഞു പോയി.”

കാലങ്ങളോളം വഴിവിളക്ക് ഇരുളിനെ കാത്തിരുന്നു.

ഒടുവില്‍ കാറ്റും കോളുമുള്ള ഒരു രാത്രി വഴിവിളക്ക് ഇരുളിനെ കണ്ടുമുട്ടി.

ഇരുള്‍ അവനോട് പറഞ്ഞു.

"കണ്ടില്ലേ ഭയാനകമാണെന്റെ മുഖം. എന്നാല്‍ നിനെക്കെന്നെ തോല്‍പ്പിക്കാനാകും

കാരണം നീ ഒരു വഴിവിളക്കാണ്. നിന്നിലേക്കെത്തുന്നവരെ നീ വെളിച്ചത്തിലേക്ക് നയിക്കുക”

ആ വഴിവിളക്ക് നീയാണ്.


5 comments:

  1. Replies
    1. അഹം ബ്രഹ്മാസ്മി.....
      ത ത്ത്വമസി......

      Delete
    2. അഹം ബ്രഹ്മാസ്മി.....
      ത ത്ത്വമസി......

      Delete
    3. അഹം ബ്രഹ്മാസ്മി.....
      ത ത്ത്വമസി......

      Delete
  2. ഈ കഥ ചെറുതെങ്കിലും നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നു; വഴിവിളക്ക് കെടാതിരിക്കാൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ..

    ReplyDelete